കെഎസ്‌യു സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്: എം.എ ബേബി

നവകേരള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ ഷൂ ഏറ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: എൽഡിഎഫിന് തുടർഭരണം ലഭിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് സതീശനുണ്ടാകില്ല: പി എ മുഹമ്മദ് റിയാസ്

യുഡിഎഫും അവര്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും അവരുടെ പോഷക സംഘടനകള്‍ എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും പോലുള്ള സംഘടനകളും സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നവകേരള സദസ് ദിവസം കഴിയും തോറും മഹാവിജയമാകുന്നു. ഇത് സഹിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസും അതിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും സമനില തെറ്റി ഭ്രാന്ത് പിടിച്ചത് പോലെ അതിക്രമങ്ങള്‍ ചെയ്യുന്നു. ആത്മഹത്യാ സ്‌കോഡുകള്‍ പോലെ വാഹനവ്യൂഹത്തിന് നേരെ ചാടാന്‍ പരിശീലിപ്പിച്ച് കുറച്ചു പേരെ രംഗത്തിറക്കി കെഎസ്‌യുകാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും കൊണ്ട് അബദ്ധങ്ങള്‍ ചെയ്യിക്കുന്നുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പരിപാടിയില്‍ 41 മണ്ഡലങ്ങളിലെ യുഡിഎഫ് എംഎല്‍എമാര്‍ക്കും പരാതികളും അഭിപ്രായങ്ങളും ഉന്നയിക്കാമെന്നും എംഎ ബേബി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News