അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്: എം എ ബേബി

അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമായ ഇസ്രായേലെന്നും അവര്‍ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്തുണ നല്‍കിയിരിക്കുന്നതെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി.   ആസൂത്രിത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ALSO READ: പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസ്, നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു

തുര്‍ക്കിയിലെ ഇസ്മിലില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കൈമാറിക്കിട്ടിയ പലസ്തീന്‍ പതാക എം എ ബേബി ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് കൈമാറി. . അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, കേന്ദ്രകമ്മിറ്റിയംഗം ചിന്താ ജെറോം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എല്‍ എസ് ലിജു, എസ് എസ് നിതിന്‍ ,ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന്‍, ജില്ലാ പ്രസിഡന്റ് വി അനൂപ് , ട്രഷറര്‍ വി എസ് ശ്യാമ എന്നിവര്‍ സംസാരിച്ചു.

ALSO READ: ഷവര്‍മ്മ ക‍ഴിച്ച് ഭക്ഷ്യവിഷബാധ: യുവാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News