ചേരികൾ പടുത കെട്ടി മറച്ച് സർക്കാർ, പൗരരെ അശ്രീകരങ്ങളാക്കി മോദി അപമാനിക്കുന്നു: എം എ ബേബി

ജി 20 സമ്മേളനത്തിന്റെ പേരിൽ ദില്ലിയിലെ ചേരികൾ പടുത്ത കെട്ടിമറച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നരേന്ദ്ര മോദിക്കുള്ള അത്ര തന്നെ പൗരാവകാശം ഉള്ള മനുഷ്യരാണിവരെന്ന് എം എ ബേബി പറഞ്ഞു. തൻറെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നതിലും വലിയ പൗരാവകാശ ലംഘനം എന്തുണ്ടെന്നും നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യരാണ് ഇവരെന്നുമാണ് എം എം ബേബി പറയുന്നത്.

ALSO READ: ആളുമാറി അറസ്റ്റു ചെയ്ത ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി

വരുന്ന അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണ്. തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ദില്ലിക്ക് പുറത്ത് കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും ഇങ്ങനെ തന്നെ ചെയ്തു. ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽ നിന്ന് കാണണം പാവപ്പെട്ടവരോടുള്ള മോദിയുടെ സമീപനം . ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം എ ബേബി പറഞ്ഞു.

ALSO READ: ജി 20;വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുമായി സംഘാടകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News