“ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസിയായി കോൺഗ്രസ് മാറി”: എംഎ ബേബി

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് വിഹിതം കഴിഞ്ഞ തവണത്തേക്കാൾ കുറയുമെന്ന് എംഎ ബേബി. ഉത്തരേന്ത്യയിൽ ബിജെപി വിരുദ്ധ യോജിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ആ യോജിപ്പ് ശരിയായി പ്രവർത്തിച്ചാൽ അതിനെ മറികടക്കാൻ ബിജെപി ആളുകളെ പണം കൊടുത്ത് വാങ്ങും. ഇതുണ്ടാവാതിരിക്കാൻ ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യമാണെന്നും എംഎ ബേബി പറഞ്ഞു.

Also Read; ആ നേട്ടം ഇനി ടൊവിനോയ്ക്ക് സ്വന്തം, 44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി: കയ്യടിച്ച് ഇന്ത്യൻ ജനത

കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് പറഞ്ഞ എംഎ ബേബി, ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസി ആയി കോൺഗ്രസ് മാറിയെന്നും പറഞ്ഞു. എന്തുകൊണ്ട് എൽഡിഎഫ് എന്നതിന്റെ മറുപടിയാണ് ബിജെപിയിലുള്ള 13 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരും അസംഖ്യം നേതാക്കളും എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News