ആഭാസകരമായി പെരുമാറുന്ന പ്രതിപക്ഷം കേരളത്തിന് നാണക്കേട്: എം എ ബേബി

MA BABY

ആഭാസകരമായി പെരുമാറുന്ന പ്രതിപക്ഷം കേരളത്തിന് നാണക്കേടാണെന്ന് സിപിഐഎം പിബി അംഗം എം എ ബേബി. നിയമസഭയിലെ സംഭവത്തോടെ പ്രതിപക്ഷത്തിന്റെ കള്ളിവെളിച്ചത്തായെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പുഷ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എ ബേബി.

ALSO READ:നറുക്കെടുപ്പ് മറ്റന്നാള്‍; റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ നീക്കത്തില്‍ ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗുമെല്ലാം ഒറ്റക്കെട്ടാണെന്ന് എംഎ ബേബി പറഞ്ഞു. മാധ്യമങ്ങളും ഇവര്‍ക്കൊപ്പമാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ആഭാസകരമായ നിലപാടാണ് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ ബഹളം വെച്ച് ഇറങ്ങി പോയതോടെ പ്രതിപക്ഷത്തിന്റെ കള്ളിവെളിച്ചത്തായെന്നും എം എ ബേബി പറഞ്ഞു.

ALSO READ:‘അൻവറിന്‍റെ തുലാസ് വച്ച് പാർട്ടിയെ തൂക്കാൻ നിൽക്കണ്ട; വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം’: പ്രതികരിച്ച് നിലമ്പൂരിലെ പ്രവർത്തകർ

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനോടുള്ള ആദരസൂചകമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സഹന ഗോപുരം സഖാവ് പുഷ്പന്‍ സ്മൃതി എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി. കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, ട്രഷറര്‍ പിജി ദിലീപ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News