വര്‍ഗീതയെ ചെറുക്കണമെന്നും തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരമെന്നും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി അല്ല. കോണ്‍ഗ്രസിന് ജനാധിപത്യപട്ടം നല്‍കുന്നത് മാധ്യമങ്ങളാണ്.
ALSO READ: സ്വത്ത് തര്‍ക്കം; സഹോദരനേയും മാതൃസഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
വര്‍ഗീയശക്തികള്‍ പ്രബല ശക്തിയായി തിരുവനന്തപുരത്ത് മാറുന്നു. ഇത് അതീവഗൗരവമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവനും, അയ്യന്‍ങ്കാളിയുമൊക്കൊ പോരാട്ടം നയിച്ച നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: നേപ്പാളിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല
തെറ്റ് തിരുത്തല്‍ നിരന്തരം നടക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ് ഫലം എല്‍ഡിഎഫി അഭിമാനകരം. നേട്ടത്തില്‍ അഹങ്കരിക്കുന്നവരല്ല സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു. ബലഹീനതകള്‍ കഴുകി കളഞ്ഞ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. പാര്‍ട്ടിയെ വലിയ തോതില്‍ കടന്നാക്രമിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: എം ടി മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ
സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരെ സമാനതകളില്ലാത്ത കടന്നാക്രമണം നടക്കുന്നുവെന്നും എല്‍ഡി എഫിനെ അട്ടിമറിക്കാന്‍ അഖ്യാപിത ശത്രു നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കള്ള കഥകളുടെ പ്രചാരണമാണ് ഇടതുപക്ഷത്തിനെതിരെ നടക്കുന്നത്. ഇതില്‍ വ്യക്തിഹത്യവരെ നടക്കുന്നുണ്ട്. ഇതിന് ഒരു വിഭാഗം മാധ്യമങ്ങള്‍ ചുക്കാന്‍ പിടിക്കുന്നു. ബദല്‍ , വികസന രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here