ജി 20 സമ്മേളനം നടക്കുന്നതിനാൽ ദില്ലി നഗരത്തിലെ ചേരികൾ ഒന്നാകെ കെട്ടിമറിച്ച മോദി സർക്കാരിന്റെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികള്‍ക്കും പുറമെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ നേതാക്കൾ മോദി ഭരിക്കുന്ന ഇന്ത്യയുടെ മുഖം കാണരുത് എന്ന ഉദ്ദേശത്തിലാണ് ഈ കെട്ടിമറക്കൽ. പാവപെട്ടവരോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ ചേരി തിരിയലിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നടപടി എന്നാണ് ഉയരുന്ന വിമർശനം.
ഇപ്പോഴിതാ ജി 20 സമ്മേളനം നടക്കുന്നതിനാൽ ദില്ലിയിലെ ചേരികൾ കെട്ടിമറച്ച സംഭവത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് ഇവിടെ താമസിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ദിവസം പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം എ ബേബി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ALSO READ:കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ മറിഞ്ഞു
എം എ ബേബിയുടെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here