ക്യൂബന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

cuban delegation meeting

ക്യൂബന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഉള്‍പ്പെട്ട സംഘവുമായാണ് കൂടിക്കാ‍ഴ്ച നടത്തിയത്. ക്യൂബയിലെ നിലവിലെ സാമൂഹിക -സാമ്പത്തിക വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു. എംഎ ബേബിക്കൊപ്പം മന്ത്രിമാരായ പി രാജീവ്, കെഎൻ ബാലഗോപാൽ, രാജ്യ സഭാംഗം എഎ റഹീം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ ദില്ലി എകെജി ഭവനിലെത്തിയ ക്യൂബന്‍ പ്രതിനിധി സംഘത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി നിറഞ്ഞ പുഞ്ചിരിയോടെയാണ് സ്വാഗതം ചെയ്തത്. ക്യൂബന്‍ പാര്‍ലമെന്‍റ് അംഗവും, ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും, മറ്റ് ലോക രാജ്യങ്ങളുമായുള്ള ക്യൂബന്‍ സൗഹാര്‍ദ സമിതിയായ ജി ക്യാപ് ചെയര്‍മാനുമായ ഫെര്‍ണാണ്ടോ ഗോണ്‍സാല്‍വസ് ഉള്‍പ്പെട്ട മൂന്നംഗ സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ക്യൂബയിലെ നിലവിലെ സ്ഥിതിഗതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. അമേരിക്ക ക്യൂബക്ക് മേല്‍ ആറ് പതിറ്റാണ്ടായി തുടരുന്ന ഉപരോധത്തിന്‍റെ ഫലമായുണ്ടാകുന്ന ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധികളും ചര്‍ച്ചചെയ്തു.

ALSO READ; കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് ടിപി രാമകൃഷ്ണൻ

അതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തില്‍ നിന്നും പുതിയതായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന മറുപടിയും ക്യൂബന്‍ പാര്‍ലമെന്‍റ് അംഗം ഫെര്‍ണാണ്ടോ ഗോണ്‍സാല്‍വസ് പങ്കുവെച്ചു. ചൈനയില്‍ നടന്ന ഏഷ്യ പസഫിക് മേഖല ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലെ വിശദാംശങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും സംഘം വിശദീകരിച്ചു. ഇന്ത്യ ക്യൂബ ബന്ധവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സൗഹാര്‍ദവും ഇനിയും ശക്തിപ്പെടുത്തണമെന്നും ക്യൂബക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെ സന്തോഷവും പങ്കുവെച്ചശേഷമാണ് സംഘം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News