കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികം അല്ലെന്ന് എംഎ ബേബി. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ മുൻപേ പുറത്തുവന്നതാണ്. ഇപ്പോൾ കാര്യമായ പുരോഗതി ഉണ്ടായി എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കാത്ത കാര്യമല്ല എന്നും എംഎ ബേബി.
Also Read; വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിഷയം; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
മുൻപ് കേരളത്തിലെ കോൺഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോവുന്നത് ഇപ്പോൾ ഒരു പൊതു പ്രവണതയാണ്. കെപിസിസി അധ്യക്ഷൻ അടക്കം ഇത്തരത്തിലുള്ള നിലപാട് പരസ്യമാക്കിയതാണ്. കോൺഗ്രസ് നേതൃത്വം വേണ്ട ജാഗ്രത പുലർത്തും എന്നാണ് കരുതുന്നത് എന്നും എംഎ ബേബി പറഞ്ഞു.
News Summary; CPIM Politburo member MA Baby reaction on the Indian Express report of Congress Leader to BJP
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here