എഡിജിപി അജിത് കുമാർ വിഷയത്തിൽ പ്രതികരണവുമായി പോളിറ്റ് ബ്യുറോ അംഗവും, മുൻ മുൻമന്ത്രിയുമായ എം.എ ബേബി രംഗത്ത്. എഡിജിപി – ആർ എസ് എസ് മേധാവി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ മറുപടി തന്നെയാണ് തങ്ങൾക്ക് പറയാനുള്ളതെന്ന് എം എ ബേബി പറഞ്ഞു . തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും, പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ ഒരാൾക്കും അനുകൂലിക്കാൻ കഴിയാത്തതുമാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
ALSO READ : ‘തൃശ്ശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാൻ ആർഎസ്എസുമായി ധാരണയുണ്ടാക്കി’; സതീശനെതിരെ പി.വി. അൻവർ
“തൃശൂർ പൂരവുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരട്ടെ. തൃശൂരിൽ ഡീൽ ഉണ്ടെന്ന മട്ടിൽ സംസാരിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. തൃശൂരിൽ ഇടതുപക്ഷത്തിനല്ല വോട്ട് കുറഞ്ഞത്. ഞങ്ങൾക്ക് വോട്ട് വർധിക്കുകയാണ് ചെയ്തത്. എന്നാൽ യു ഡി എഫിന് വലിയ രീതിയിൽ തൃശൂരിൽ വോട്ട് കുറഞ്ഞിരുന്നു. അത് കണ്ടുപിടിക്കാൻ വലിയ രീതിയിലുള്ള ഗണിത ശാസ്ത്ര അറിവിന്റെയൊന്നും ആവശ്യമില്ല. തൃശൂരിൽ എൽ ഡി എഫിന് പതിനാറായിരത്തോളം വോട്ടുകൾ വർധിക്കുകയാണ് ചെയ്തത്” – എം എ ബേബി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here