അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കോഴിക്കോട് എൽഡിഎഫിന്റെ പ്രകടനപത്രിക; പ്രകാശനം എം എ ബേബി ഉദ്‌ഘാടനം ചെയ്തു

അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നൽകികൊണ്ട് കോഴിക്കോടിൻ്റെസമഗ്രവികസനം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് കോഴിക്കോട് പാർലമെൻ്റ് മണ്ഡലം പ്രകടന പത്രിക. പ്രകടന പത്രിക പ്രകാശനം സി പി ഐ എം പി.ബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകികൊണ്ട് കോഴിക്കോടിനെ അടിമുടി മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നതാണ് എൽഡിഎഫ് കോഴിക്കോട് പാർലമെൻ്റ് മണ്ഡലം കമ്മിറ്റിയുടെ പ്രകടന പത്രികയിൽ പറയുന്നത്.

Also Read: മുഖ്യമന്ത്രി ഷിൻഡെയുടെ മകനെതിരെ പരസ്യമായി രംഗത്തിറങ്ങി കല്യാൺ ബിജെപി പ്രവർത്തകർ

41 ഖണ്ഡിക വരുന്ന പ്രകടന പത്രികയിൽ സാഹിത്യ’ സാംസ്കാരിക രംഗത്ത് കോഴിക്കോടിന് നൽകാവുന്ന മാറ്റങ്ങൾ മുതൽ എല്ലാം പ്രതിപാദിക്കുന്നു. പ്രകടന പത്രിക പ്രകാശനം സി പി ഐ എം പി.ബി അംഗം എം എ ബേബി നിർവ്വഹിച്ചു. അന്താരാഷ്ട്ര ഐ ടി ടൗൺ ഷിപ്പ്, മാവൂരിൽ പരിസ്ഥിതി സൗഹൃദ സംരംഭം, കേന്ദ്രിയ വിദ്യാലയങ്ങളുടെ വികസനം തുടങ്ങി സമഗ്രമേഖലകളെയും സ്വർശിക്കുന്നതാണ് പ്രകടന പത്രിക.

Also Read: ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെപ്പം കഥ പറഞ്ഞും നൃത്തം ചെയ്തും ആർഎൽവി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News