പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി എം എ യൂസഫലി

പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ലോകത്തെങ്ങുമുള്ള മലയാളികളുടെ അംബസാഡർ ആണ് എം എ യുസഫലിയെന്ന നാട്ടികക്കാരൻ. കഠിനാധ്വാനം കൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത എം എ യൂസഫലി ഇന്നേക്ക് പ്രവാസത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്.

1973 ലെ ഒരു ഡിസംബർ 31 നു ആണ് ആര് ദിവസത്തെ കപ്പൽ യാത്രക്കൊടുവിൽ
തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി
ദുബായിൽ എത്തുന്നത്. മരുഭൂമിയിലെ കാണാപ്പൊന്നു തേടിയുള്ള ഒരു പത്തൊൻപത് വയസുകാരന്റെ യാത്രയുടെ തുടക്കം. അബുദാബിയിൽ ബന്ധുവിന്റെ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരനായി.

കച്ചവടത്തിന്റെ പാഠങ്ങൾ ഓരോന്നോയി പഠിച്ചെടുത്തു. തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ്
ഇന്ന് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 69,000 ലധികം പേർക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പിൽ എത്തി നിൽക്കുന്നത്. 264 ഹൈപ്പർ മാർക്കറ്റ് കളിലായി ജോലി ചെയ്യുന്നത്. 49 രാജ്യങ്ങളിൽ നിന്നുള്ളവർ. ജോലി തേടി കപ്പലിൽ കടൽ കടന്ന
അന്നത്തെ ആ പത്തൊൻപത് വയസുകാരൻ ഇന്ന് ഏറ്റവും സമ്പന്നനായ മലയാളിയാണ് .
ലോകം മുഴുവൻ ബിസിനസ് സ്ഥാപനങ്ങൾ ഉള്ള മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിൻ്റെ ആ വലിയ യാത്രയ്ക്ക് 50 വർഷം തികയുന്നു.

അറബ് ഭരണാധികാരികളുമായുള്ള സുദൃഢമായ ആത്‌മ ബന്ധം യൂസഫലിയുടെ ബിസിനസ് മേഖലക്ക് വലിയ കുതിപ്പേകി. അറബ് രാജ്യങ്ങളെ കേരളവുമായി ബന്ധപ്പെടുത്തുന്ന കണ്ണിയായി യൂസഫലിയെ മാറ്റിയതും ഈ ബന്ധമാണ്. മലയാളികളുടെ ലോക അംബാസഡർ എന്ന് യൂസഫലിയെ വിശേഷിപ്പിക്കുമ്പോൾ ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ലഭിച്ച സഹായ ഹസ്തം മറക്കാനാകാത്തതാണ്. ബിസിനസ് രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള നിലപടാണ് എന്നും പിന്തുടരുന്നതെന്നു യൂസഫലി പറയുന്നു.

യു എ എയുടെ ഇമ്മിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച തൻ്റെ ആദ്യത്തെ പാസ്പോർട്ട് ഇന്നും നിധി പോലെ യൂസഫലി കാത്തു സൂക്ഷിക്കുന്നു.യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അബുദാബിയിലെ കൊട്ടാരത്തിൽ ചെന്ന് ഈ പാസ്പോർട്ട് കാണിച്ചു കൊടുത്തത് ഏറെ സന്തോഷകരമായ മുഹൂർത്തമാണെന്നു യൂസഫലി പറയുന്നു.

ALSO READ: ‘തന്നോട് അളുകൾ പെരുമാറുന്നതുപോലെയാണ് താൻ തിരിച്ചും പെരുമാറുന്നത്’; ഓറിയുടെ റൂഡ് പരാമർശത്തിന് മറുപടിയുമായി ശ്രുതി ഹാസൻ

വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തു നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്.
പുരസ്‍കാരങ്ങൾക്കപ്പുറം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി
യൂസഫലി മലയാളികളോടൊപ്പമുണ്ട്.

ALSO READ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News