‘പ്രതീക്ഷകൾ അവസാനിക്കുന്നില്ല’, സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് എം എ യൂസഫലി

സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് ലു ലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. സമാനതകൾ ഇല്ലാത്ത പ്രവർത്തനമാണ് എല്ലാ മനുഷ്യരും റഹീമിന് വേണ്ടി നടത്തിയതെന്നും അഭിമുഖത്തിൽ യൂസഫലി പറഞ്ഞു.

2006 ലാണ് സൗദി ബാലന്‍ അനസ് അല്‍ അസ്ഹരി മരണപ്പെട്ട കേസില്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയിലില്‍ ആകുന്നത് . 2011 ല്‍ റഹീമിനെ വധ ശിക്ഷക്ക് വിധിച്ചു. ഇതിനിടയില്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ALSO READ: മിക്‌സി വേണ്ട, തനതായ ശൈലിയിൽ ചൂടത്ത് ഒരു തണുപ്പൻ തണ്ണിമത്തൻ ജ്യൂസ് അടിച്ചാലോ? വൈറലായി വീഡിയോ, കണ്ടത് 31 മില്ല്യൺ ആളുകൾ

എന്നാല്‍ 2023 ല്‍ സുപ്രീം കോടതി വധ ശിക്ഷ ശരിവെച്ചു. ശേഷം റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കി. സൗദിയിലെ എണ്‍പതോളം മലയാളി സംഘടനകളെ ഉള്‍പ്പെടുത്തി റഹീമിന്റെ മോചനത്തിനായി കോഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി.

15 മില്യണ്‍ സൗദി റിയാല്‍ ദിയാ ധനം നല്‍കിയാല്‍ വധ ശിക്ഷ ഒഴിവാക്കാന്‍ സൗദി ബാലന്റെ കുടുംബം തയ്യാറായതോടെ ഈ തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 34 കോടിയിലേറെ രൂപ സ്വരൂപിക്കാന്‍ ലോകത്തെങ്ങുമുള്ള മലയാളികളുടെ സഹായത്തോടെ കഴിഞ്ഞത് ഏറെ അഭിമാനാര്‍ഹമാണെന്ന് കോഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആയ ഖാദര്‍ ചെങ്ങള , അലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ പറഞ്ഞു.

ALSO READ: ദാസനും വിജയനും വീണ്ടും ഒന്നിക്കുമോ? ആ ചിത്രത്തിന്റെ സംവിധായകൻ വിനീത്? മറുപടിയുമായി ശ്രീനിവാസൻ

തുക സ്വരൂപിക്കാന്‍ കഴിഞ്ഞത് കൊണ്ട് റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News