‘അങ്ങ് വാന കോണില്’…, രണ്ടാം ക്ലാസുകാരി പാട്ട് കേട്ടുപഠിച്ചത് കുറഞ്ഞ മിനിട്ടിനുള്ളില്‍; മാല പാർവതിയെ വിസ്‍മയിപ്പിച്ച പെൺകുട്ടി

maala parvathi

എ ആര്‍ എം ചിത്രത്തിലെ , ‘അങ്ങ് വാന കോണില്’ എന്ന് തുടങ്ങുന്ന പാട്ട് പാടി തന്നെ അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നടി മാല പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ ആ പാട്ട് അതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണിപ്പോള്‍ മാല പാർവതി .എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കുന്ന, എപ്പോഴും ചുറുചുറുപ്പോടെ ഇരിക്കുന്ന പെണ്‍കുഞ്ഞ് എന്നാണ് മാല ഈ കുട്ടിയെ കുറിച്ച് പറഞ്ഞത്.

രണ്ടാം ക്ലാസുകാരി ഷഫ്രിന്‍ ഫാത്തിമ ആ പാട്ട് പഠിച്ചത് യൂട്യൂബ് നോക്കിയാണ്. അതും ഏതാനും മിനിട്ടുകള്‍ക്കൊണ്ടാണ്. ഇതിന്റെ മറ്റൊരു ട്വിസ്റ്റ് ഷഫ്രിനു മലയാള ഭാഷയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് . ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ മാല പാര്‍വതിയും ഷഫ്രിന്‍ ഫാത്തിമയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് ഇടവേളയിൽ മാലയുടെ മടിയില്‍ വന്നു കിടന്ന ആർട്ടിസ്റ്റിനു മാല പാര്‍വ്വതി ഈ പാട്ട് പാടികൊടുക്കുകയുണ്ടായി. ഇത് കേട്ട് ഷഫ്രിന്‍ തനിക്കും അത് പറഞ്ഞു തരാനായി മാലയോട് പറഞ്ഞു. ആദ്യത്തെ രണ്ടു വരി പാടിയപ്പോള്‍ ഷഫ്രിന് മനസ്സിലാകാത്തത് കൊണ്ട് യൂട്യൂബില്‍ ഈ പാട്ട് കേള്‍പ്പിച്ചു കൊടുത്തു, ഇതിന്റെ തമിഴ് വേര്‍ഷന്‍ ഉണ്ട്, അത് പഠിക്കാം എന്നു മാല പറഞ്ഞെങ്കിലും മലയാളമാണ് തനിക്ക് ഇഷ്ടപ്പെട്ടത്, അതു മതി എന്ന് ഷഫ്രിന്‍ പറയുകയായിരുന്നു.ഷോട്ട് തീര്‍ത്ത് നടി തിരിച്ചു വരുമ്പോഴേക്കും, ഷഫ്രിന്‍ ആ പാട്ട് മുഴുവനായും യൂട്യൂബില്‍ കേട്ടു പഠിച്ചിരുന്നു. അതെല്ലാവരെയും വിസ്മയിപ്പിച്ചു എന്നും മാല പാര്‍വ്വതി പറഞ്ഞു.

ALSO READ: ‘ബോഗയ്‌ന്‍വില്ല’ വിജയാഘോഷം ആലപ്പുഴ കൈരളി തിയേറ്ററിൽ; കേക്ക് മുറിച്ച് മധുരം പങ്കിട്ട് ചാക്കോച്ചനും ഫഫയും

വിടുതലൈ പാര്‍ട്ട് 2 എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെയും മഞ്ജു വാര്യരുടെയും മകളായി ഷഫ്രീന്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News