‘കപ്പേളയ്ക്കുണ്ടായ അവസ്ഥ മുറക്ക് ഉണ്ടാകരുത്, കങ്കുവ കൂടി വന്നാൽ എന്താകുമെന്ന് അറിയില്ല’: മാല പാർവതി

maala paravthi

മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി മാല പാർവതി. കപ്പേളയായിരുന്നു മുസ്തഫയുടെ ആദ്യ ചിത്രം. കപ്പേളയ്ക്കുണ്ടായ അവസ്ഥ മുറക്ക് ഉണ്ടാകരുതെന്നാണ് മാല പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത മുറക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിൽ രമാ ദേവി എന്ന കഥാപാത്രത്തെയാണ് മാല പാർവതി അവതരിപ്പിച്ചത്, അത് കൊണ്ട് മാത്രമല്ല. ഒരു ബ്രില്ലിയൻറ് ടീമിനൊപ്പമാണ് പ്രവർത്തിച്ചത് എന്നും നടി പറഞ്ഞു.വലിയ പടങ്ങളോടാണ് ഈ ചിത്രം മത്സരിക്കുന്നതെന്നും സൂര്യയുടെ കങ്കുവ റിലീസ് ആയാൽ മുറ ചിത്രത്തെ ആരും അറിയാതെ പോകുമോ എന്ന ആശങ്കയും മാലാ പാർവതി പങ്കുവെച്ചു.

മുസ്തഫയുടെ ആദ്യ സിനിമ കപ്പേള രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ നിറഞ്ഞു നിന്ന് ഹിറ്റടിക്കാൻ എത്തുമ്പോഴാണ് കോവിഡ് വന്ന് തിയേറ്ററുകൾ അടക്കുന്നത്. അത് കഴിഞ്ഞ് ഇത്രയും വർഷമെടുത്താണ് മുറ എത്തുന്നത്. കപ്പേളയുടെ നിര്‍ഭാഗ്യം മുറയ്ക്ക് ഉണ്ടാകരുത് എന്നും നടി വ്യക്തമാക്കി. എല്ലാം പുതിയ പിള്ളേർ ആണ് എന്നും ഇറങ്ങി തപ്പിയെടുത്ത നാല് മുത്തുകളാണ് ഇവരെന്നും നടി പറഞ്ഞു. ആളുകൾക്ക് അവരുടെ പേരുകൾ അറിയില്ല എന്നാലും നെഞ്ചോട് ചേർക്കുകയാണ് അവരെയെന്നും മാല പാർവതി പറഞ്ഞു.

ALSO READ: പാടുക വല്ലപ്പോഴും മാത്രം; ഒരു പാട്ടിനായി വാങ്ങുന്നത് മൂന്ന് കോടിയും; മലയാളികള്‍ക്കും പ്രിയങ്കരനായ ഗായകന്‍

തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് മുറ ഒരുക്കിയിരിക്കുന്നത്. സൂരാജ് വെഞ്ഞാറമൂട് , കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News