മാമന്നനിലെ താരങ്ങള്‍ക്ക് ഇത്രയും പ്രതിഫലമോ? അമ്പരപ്പോടെ ആരാധകര്‍

പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചിരിക്കുന്നത് വളരെ മികവുറ്റ ഒരു കഥാപാത്രം തന്നെയാണ്.

വടിവേലുവിന്റെ മകന്‍ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തിയ മാമന്നനില്‍ രത്‌നവേലു എന്ന ഉയര്‍ന്ന ജാതിക്കാരനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലീല എന്ന നായികാ കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കീര്‍ത്തി സുരേഷിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 2 കോടിയാണ്. ഫഹദ് ഫാസിലിന് 3 കോടിയും വടിവേലുവിന് 4 കോടിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News