ന്യായീകരണങ്ങളൊന്നുമില്ല; ഇസ്രയേലിനെതിരെ ഫ്രാന്‍സ്

പലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ആക്രമണങ്ങളില്‍ ഒരു ന്യായീകരണവും നടത്താനില്ലെന്നും വെടിനര്‍ത്തുകയെന്നതാണ് ഇസ്രയേലിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഭിന്നശേഷി വിഭാഗക്കാരുടെ മേല്‍നോട്ടത്തില്‍ സുപ്രീംകോടതിയില്‍ ‘മിട്ടി കഫേ’

ഇസ്രായേല്‍ തങ്ങളുടെ പ്രതിരോധമാണെന്ന് നടത്തുന്നതെന്ന് വിശദീകരിക്കുമ്പോഴും ഗാസയിലെ ബോംബാക്രമണം അവസാനിപ്പിച്ചേ മതിയാവുവെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. യുഎസും ബ്രിട്ടനും വെടിനിര്‍ത്താന്‍ തന്നോടൊപ്പം ആവശ്യപ്പെടുമെന്നാണ് കരുതുന്നതെന്നും മക്രോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. പാരീസില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ എല്ലാ സര്‍ക്കാരുകളും ഏജന്‍സികളും മനുഷ്യത്വപരമായ നീക്കമാണ് ആഗ്രഹിക്കുന്നതെന്നും സാധാരണക്കാരെ രക്ഷിച്ചേ മതിയാവുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News