ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി മിഷേൽ ബാർണിയറെ നിയമിച്ച് മാക്രോൺ

അൻപത് ദിവസം നീണ്ട കെയർടേക്കർ ഗവൺമെൻ്റിന്റെ ഭരണത്തിനൊടുവിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക്കൻസ് നേതാവ് മിഷേൽ ബാർണിയറെയാണ് മാക്രോൺ പ്രധാനമന്ത്രിയെ നിയമിച്ചത്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ഇടതുസഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത മാക്രോണിന്റെ നടപടിയ്ക്കെതിരെ രാജ്യത്ത് വൻ പ്രതിഷേധമുണ്ടായിരുന്നു.

Also read: കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാര കപ്പല്‍ മറിഞ്ഞ് ആറ് ജീവനക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തീവ്രവലതുപക്ഷ പാർട്ടിക്ക് വൻ തിരച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട് 190 സീറ്റും, മാക്രോണിൻ്റെ എൻസെംബിൾ സഖ്യം 160 സീറ്റും, തീവ്ര വലതുപക്ഷ പാർട്ടിയായ മരീൻ ലെ പെന്നിൻ്റെ നാഷണൽ റാലി 140 സീറ്റും നേടിയിരുന്നു.

Also Read: മഹാരാഷ്ട്രയില്‍ ശിവാജി പ്രതിമ തകര്‍ന്ന സംഭവം; പ്രതിമയുടെ ശില്‍പി അറസ്റ്റില്‍

തീവ്ര വലത്, ദേശീയ നിലപാടുകൾ പിന്തുടരുന്ന ബാർണിയർ നാലുവട്ടം ക്യാബിനറ്റ് മന്ത്രിയും രണ്ടു തവണ യൂറോപ്യൻ കമ്മീഷണറുമായിരുന്നു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്ന ബ്രെക്സിറ്റ് ചർച്ചകളിൽ ബാർണിയർ നിർണായക പങ്ക് വഹിച്ചിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകൾ പിന്തുടരുന്ന ബാർണിയർ കുടിയേറ്റങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണം എന്നുവാദിക്കുന്നയാളാണ്.

ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ഇടതുസഖ്യത്തെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാതെ മാക്രോൺ തഴയുകയായിരുന്നു. തീവ്രവലതുപക്ഷത്തെ അധികാരത്തിൽ നിന്നും അകറ്റിനിർത്തും എന്ന് പറഞ്ഞ മാക്രോൺ വോട്ടർമാരെ വഞ്ചിച്ചെന്ന് ഇടതുസഖ്യവും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News