ഇസ്രയേലിനുള്ള ആയുധ വില്‍പ്പന നിരോധിക്കണമെന്ന് മാക്രോണ്‍; കയറ്റുമതി നിര്‍ത്തിവച്ച് ഫ്രാന്‍സ്

macron- israel- attack

ഇസ്രയേലിനുള്ള വിവിധ രാഷ്ട്രങ്ങളുടെ ആയുധ വില്‍പ്പന നിരോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. പലസ്തീനിലെ ആക്രമണം ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോഴാണ് മാക്രോണിന്റെ നിര്‍ദേശം. പലസ്തീനിലെ ഗാസക്ക് പിന്നാലെ അയല്‍ രാജ്യമായ ലെബനനിലേക്ക് ആക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തില്‍ കൂടിയാണിത്.

Also Read: ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ഇസ്രയേലിനുള്ള ആയുധ കയറ്റുമതി ഫ്രാന്‍സ് നിര്‍ത്തിവെച്ചിട്ടുമുണ്ട്. അതേസമയം, ഫ്രാന്‍സ് ഇസ്രയേലിന്റെ പ്രധാന ആയുധ ദാതാവല്ല. പ്രതിവര്‍ഷം 33 മില്യന്‍ ഡോളര്‍ ആയുധ കയറ്റുമതിയാണ് ഫ്രാന്‍സ് ഇസ്രയേലിലേക്ക് നടത്തുന്നത്.

ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് അപമാനകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ആരുടെ പിന്തുണ ഇല്ലെങ്കിലും ഇസ്രായേല്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News