ആരോഗ്യസ്ഥിതി മോശമായി തുടരുന്നു; മഅദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ

ആരോഗ്യസ്ഥിതി മോശമായതിനാൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ.കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലെ സ്വദേശത്തേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.

Also Read: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയിൽ വെച്ച് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി വഷളാവാൻ കാരണം.തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅദനിയെ രാത്രി ഒൻപത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News