മഅദനിയുടെ യാത്ര: തീരുമാനം വിദഗ്ധ സംഘത്തിൻ്റെ പരിശോധനക്ക് ശേഷം

മഅദനിയെ വിദഗ്ധസംഘം പരിശോധിക്കും; അൻവാർശ്ശേരി യാത്രയിൽ ഇന്ന് തീരുമാനം
രാവിലെ ഈ പരിശോധനക്ക് ശേഷമാണ് യാത്രയിൽ തീരുമാനമെടുക്കൂ. വിചാരണ തടവുകാരനായ മഅദനി പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ആണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്.

Also Read:ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ബുധനാഴ്ച വിദഗ്ധ സംഘം പരിശോധിക്കും. ഇതിന് ശേഷമകാരിക്കും സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മഅദനി പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ആണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.

Also Read: പ്രിയയുടെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവ്വകലാശാലക്ക് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിൻ്റെ നിയമോപദേശം

തിങ്കളാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration