മാടായി കോളേജ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം. എം കെ രാഘവന്‍ എം പിയുടെ കോലം കത്തിച്ചവരുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതും വിവാദമായി.
എം കെ രാഘവന്‍ എം പിക്കെതിരായ പരസ്യ പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എം കെ രാഘവനെതിരായ പരസ്യ പ്രതിഷേധത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടവരുമായാണ് വിഡി സതീശന്‍ കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയത്.
Also Read : മാടായി കോളേജ് വിവാദം പ്രാദേശിക പ്രശ്‌നം മാത്രം; പാര്‍ട്ടി ഇടപെട്ട് പരിഹരിക്കും: വി ഡി സതീശന്‍
കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.ഭീഷണി മുദ്രാവാക്യവുമായി എം രാഘവന്റെ വീട്ടിലേക്ക് പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തവരുമായുള്ള കൂടിക്കാഴ്ചയാണ് വിവാദമായത്.മാടായിലേത് പ്രാദേശിക പ്രശ്‌നമാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
Also Read : മാടായി കോളേജ് വിവാദം; നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച
അതേസമയം എം കെ രാഘവനെതിരായ പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആശിര്‍വാദത്തോടെയാണ് പ്രതിഷേധങ്ങളെന്നാണ് എം കെ രാഘവന്‍ എം പിക്കൊപ്പമുള്ളവരുടെ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here