12 വർഷം മുമ്പ് 15 കോടി ബജറ്റിൽ ഒരുക്കിയ വിശാല്‍ നായകനായ മദ ഗജ രാജ സൂപ്പർ ഹിറ്റായി. പൊങ്കല്‍ റിലീസായ ചിത്രം ആറ് ദിവസം പിന്നിട്ടപ്പോഴേക്കും 27.75 കോടി രൂപ തമിഴ്‌നാട്ടില്‍ നിന്ന് കളക്ട് ചെയ്തു. ആദ്യ ദിനം തന്നെ 3.20 കോടി വാരിയിരുന്നു. പെട്ടിയിൽ കിടന്ന് പൂപ്പൽ പിടിച്ചില്ല എന്നാണ് ഈ പ്രേക്ഷകസമ്മിതി തെളിയിക്കുന്നത്.
രണ്ടാം ദിനം 3.30 കോടിയും മൂന്നാ ദിവസം 6.65 കോടിയും ചിത്രം നേടി. പിന്നെ വിശാൽ സിനിമയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. നാലാം ദിവസവും അഞ്ചാം ദിവസവും 7 കോടിക്ക് മുകളിലാണ് കളക്ഷന്‍. അഞ്ജലി, വരലക്ഷ്മി ശരത്കുമാര്‍ സന്താനം, സോനു സൂദ്, മണിവര്‍ണ്ണന്‍, സുബ്ബരാജു, നിതിന്‍ സത്യ, സദഗോപ്പന്‍ രമേഷ്, മുന്ന സൈമണ്‍, ജോണ്‍ കോക്കന്‍ എന്നിവാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുന്ദര്‍ സി സംവിധാനവും വിശാല്‍ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സര്‍ക്യൂട്ടും ചേര്‍ന്ന് നിര്‍മാണവും നിർവഹിച്ചു.
Read Also: മമ്മൂട്ടിയില്‍ നിന്ന് സലീം കുമാര്‍ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
2013ലെ പൊങ്കല്‍ റിലീസ് ആയാണ് പദ്ധതിയിട്ടത്. എന്നാൽ, അന്ന് പൊങ്കല്‍ റിലീസായി വിശാലിന്റെ സമര്‍ ആണ് എത്തിയത്. പിന്നീട് 2013 സെപ്റ്റംബറില്‍ റിലീസ് തീരുമാനിച്ചെങ്കിലും നിര്‍മാണക്കമ്പനിക്കെതിരായ കേസിനെ തുടര്‍ന്ന് അതും നടന്നില്ല. ഒടുവിൽ 2025ൽ പൊങ്കൽ റിലീസാകുകയും കോടികൾ വാരുകയും ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here