പിഎസിക്കു മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. ഹിൻഡൻബർഗ്ഗിന്റെ ആരോപണ ത്തിന്റെ സാഹചര്യത്തിൽ സെബിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു യോഗം. ഇതേത്തുടർന്ന് യോഗം മാറ്റിവച്ചു.
മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണം എത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്ന ഹിൻഡൻബർഗ്ഗിന്റെ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് അന്വേഷണം സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടത്.
ALSO READ: ഇനി ചായ പൊള്ളും; തേയിലയുടെ വില കൂട്ടാൻ ടാറ്റ
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി സാമ്പത്തിക വിപണിയില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന അതേ സ്ഥാപനമായ ബെര്‍മുഡയിലെയും, മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്ഷോര്‍ ഫണ്ടുകളില്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്നാണ് ആരോപണം. എന്നാൽ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തിഹത്യ നടത്തുകയാണെന്ന് മാധബി ബുച്ച ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here