ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണം: സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

madhabi sebi

സെബി മേധാവി മാധബി പുരി ബുച്ച് ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണത്തിൽ വിമർശനം ശക്തമാകുന്നു.
സെബിയുടെ മുഴുസമയ അംഗമായ ശേഷവും അതുവരെ ജോലി ചെയ്ത ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 16.80 കോടി രൂപ ശമ്പളമായി വാങ്ങി എന്നാണ് ബുച്ചിനെതിരെ ഉയർന്നുവന്ന ആരോപണം.

ALSO READ; സിക്സറിടിയിൽ കേമൻ: ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് നിക്കോളാസ് പുരാൻ

സെബിയുടെ 54-ാം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാധബി ബുച്ച് രാജിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സെബി ചെയർപേഴ്‌സനെ നിയമിച്ചത് നരേന്ദ്ര മോദി-അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതിയാണെന്നും അതിനാൽ അഴിമതി ആരോപണങ്ങളിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ആരോപണങ്ങളിൽ വിമർശനം ശക്തമായിട്ടും ഈ വിഷയത്തിൽ
ബുച്ചോ ഐസിഐസിഐ ബാങ്ക് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News