മദഗജരാജ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കെത്തിയ വിശാലിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയുമായി ആരാധകർ. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വിറയലോടെ മൈക്ക് പിടിച്ചു സംസാരിക്കുന്ന വിശാലിനെയാണ് കാണാനാകുന്നത്. സിനിമയെ കുറിച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും മോശം ആരോഗ്യാവസ്ഥയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ വിശാലിന് സാധിക്കുന്നില്ലെന്നും വീഡിയോയിൽ കാണാം നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക അറിയിച്ചിരിക്കുന്നത്.
അതേസമയം കടുത്ത പനിയും അതിനെ തുടര്‍ന്നുള്ള വിറയലുമാണ് താരത്തിന്റെ ആരോഗ്യാവസ്ഥയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന എന്ന ആശംസകളാണ് കൂടുതൽ ആളുകളും പങ്കുവെയ്ക്കുന്നത്.
What happened to him 😭😭.his hand was so shaking can’t even hold the mic 😭Get well soon na @VishalKOfficial #MadhaGajaRaja #Vishal #MadhaGajaRajaJan12 pic.twitter.com/6iFcAhBSFN
— Sathish VJ ✨💫 (@S_A_T_H_I_S) January 5, 2025
also read: സംഗീത ലോകത്തെ ഇതിഹാസത്തിന് ഇന്ന് പിറന്നാൾ
ഈ വര്‍ഷം റിലീസാകുന്ന പ്രധാനപ്പെട്ട ചിത്രമാണ് വിശാല്‍ നായകനായ മദഗജരാജ. ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും.2013-ല്‍ റിലീസ് ചെയ്യേണ്ട ചിത്രം സാമ്പത്തിക പ്രശ്‌നം കാരണം റിലീസ് നീളുകയായിരുന്നു. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാര്‍. സതീഷ്, അന്തരിച്ച നടന്മാരായ മയില്‍സാമി, മനോബാല എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലനായി സോനു സൂദ് എത്തുന്നു.
വിജയ് ആന്റണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here