സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടങ്ങളുടെ പേരിലുള്ള പുരസ്‌കാരം നടൻ മധുവിനും കർഷകനായ ചെറുവയൽ രാമാനുമാണ് ലഭിച്ചത്.
ALSO READ: കടമക്കുടി കൂട്ട ആത്മഹത്യ; അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിക്കുന്നു
ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരം. മധുവിന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്കാരമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി ആർ ബിന്ദു പറഞ്ഞു. കല-സാഹിത്യം എന്നീ മേഖലയിൽ ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി എന്നിവർക്ക് പുരസ്‌കാരം സമ്മാനിക്കും. കായികമേഖലയിലെ മികവിന് ഡോ. പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്കാരം ലഭിച്ചു.
ALSO READ: നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകള്‍ ഇന്ന് തുറക്കും
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് ജില്ലയ്ക്കാണ് ലഭിച്ചത്. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് കോർപ്പറേഷനാണ്. മികച്ച മുനിസിപ്പാലിറ്റിയായി നിലമ്പൂരും ഒല്ലൂക്കര മികച്ച ബ്ലോക്ക് പഞ്ചായത്തുമായി തെരഞ്ഞെടുക്കപ്പെട്ടു. എലിക്കുളം, അന്നമനട എന്നിവ മികച്ച പഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ടു.
ALSO READ: നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം
മികച്ച എൻജിഒക്കുള്ള പുരസ്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും, മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി. അരലക്ഷം രൂപ വീതമാണ് പുരസ്കാരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here