ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം മധുവും കൈതപ്രവും ചേർന്ന് നിർവ്വഹിച്ചു

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ കലാഗുരുകുലം ഒരുക്കിയ ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ഉദയ സൂര്യൻ എന്ന ആൽബം കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ചലച്ചിത്ര നടൻ മധുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഗുരു സന്ദേശം അടങ്ങിയ ആൽബം പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മധു പറഞ്ഞു.

Also Read: പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു

മധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ശിവഗിരി മഠത്തിന്റെ തിരുവനതപുരം ശ്രീനാരായണ വിശ്വ സാംസ്‌കാരിക ഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമി,നടൻ ജഗദിഷ്, ഗായിക മധുശ്രീ നാരായണൻ,ഗായകൻ കലേഷ് കരുണാകരൻ കൂടാതെ എസ്സ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മധുവിന്റെ നർമ്മബോധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു നടൻ ജഗദീഷ് സംസാരിച്ചത്. സ്നേഹസൂര്യൻ എന്ന വിശേഷണത്തിന് അർഹനായ മധുവിനെ പ്രകാശന കർമ്മത്തിനായി തിരഞ്ഞെടുത്തത് ഉചിതമായെന്നും ജഗദീഷ് പറഞ്ഞു.

Also Read: വടക്കൻ കേരളത്തിലെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഗായകരായ മധു ബാലകൃഷ്ണൻ, സുദീപ് കുമാർ ,മധുശ്രീ നാരായണൻ, ദിലിപ് കുമാർ, കലേഷ് കരുണാകരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കൈതപ്രം രചിച്ച വരികൾക്ക് ഈണം പകർന്നത് കെ രാഘവൻ മാഷിന്റെ ശിഷ്യനായ എ എം ദിലീപ് കുമാറാണ്. ആൽബത്തിന്റെ ഒരു പ്രതി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൈമാറി. കൂടാതെ ആൽബത്തിൻ്റെ സമർപ്പണം ശിവഗിരി മഹാസമാധിമന്ദിരത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഖജാൻജി ശ്രീമദ് ശാരദാനന്ദ സാമിയും അരുവിപ്പുറം മഠത്തിൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളും നടത്തി. നൃത്ത സംഗീത വാദ്യ വിദ്യാലയമായ കണ്ണൂർ കലാഗുരുകുലം സ്ഥാപകനായ എ.കെ.പ്രദീപ് കുമാറാണ് ഗുരുദേവ സന്ദേശഗാന ആൽബം നിർമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News