പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതി ജഡ്ജി എ എം രതീഷ് കുമാറാണ് വിധിപറയുക. 11മണിയോടെ കേസ് പരിഗണിക്കുകയും വിധി പറയാൻ മുപ്പതിലേക്ക് മാറ്റിവക്കുകയുമായിരുന്നു.
നാലു പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതുള്‍പ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാണ് മധുകേസ് വിചാരണക്കിടെ ഉണ്ടായിരുന്നത്. കാട്ടില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് മധു കൊല്ലപ്പെട്ടുവെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 2022 ഏപ്രില്‍ 28-നാണ് വിചാരണ ആരംഭിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. 24 പേര്‍ വിചാരണ സമയത്ത് കൂറുമാറി. 77 പേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. മലയാളികളുടെ മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ അഞ്ചു വർഷത്തിനു ശേഷമാണ് വിധി പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here