മധു വധക്കേസ്, അന്തിമ വിധി ചൊവ്വാഴ്ച

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത്‌ ഏപ്രില്‍ നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയാണ് വിധി പറയുക.

മോഷണക്കുറ്റം ആരോപിച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ കൊലപ്പെടുത്തിയത്. 16 പ്രതികളാണ് കേസിലുള്ളത്. 2018 മെയ് 23-ന് അഗളി പോലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഏപ്രില്‍ 28-ന് ആരംഭിച്ച പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം ഈ മാസം രണ്ടിന് പൂര്‍ത്തിയായി. ജനുവരി 30ന് ആരംഭിച്ച പ്രതിഭാഗം സാക്ഷി വിസ്താരം ഈ മാസം 9നും പൂര്‍ത്തിയായി.

മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരാവുന്ന രാജേഷ് എം മേനോന്‍ ഈ കേസിലെ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ്. പ്രമാദമായ കേസുകള്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെതുടര്‍ന്നാണ് വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News