ജോലിക്കാരുടെ മക്കളുടെ പഠന മെഡിക്കൽ ചെലവ് വഹിക്കുന്നത് മധുബാല; മനസ്സ് തുറന്ന് മാനേജർ

പ്രശസ്ത ദക്ഷിണേന്ത്യൻ നായികയായിരുന്ന മധുബാലയുടെ മാനേജരുടെ വാക്കുകൾ ഏറ്റടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. മധുബാലയുടെ മാനേജരായി പ്രവർത്തിക്കുന്ന രാജു മധുബാലയെ കുറിച്ച് പറഞ്ഞത് അവർ നല്ല സഹായ മനസ്കതയുള്ള നടിയാണ് എന്നാണ്.

ALSO READ: ഭീതിപ്പെടുത്തി ‘അന്ധകാര’, ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

അതുപോലെ തന്നെ ആറായിരത്തോളം സ്ക്വയർ ഫീറ്റുള്ള വീട്ടിൽ എട്ടോളം ജോലിക്കാർ ജോലി ചെയ്യുന്നുണ്ട് എന്നും അവരെല്ലാം ആ വീട്ടിൽ തന്നെയാണ് താമസമെന്നും അവരുടെ കുട്ടികളുടെ സ്കൂൾ, മെ‍ഡിക്കൽ ചെലവുകളെല്ലാം മധുബാലയാണ് വഹിക്കുന്നതെന്നും മാനേജർ രാജു പറഞ്ഞു.

വളരെ നല്ല കുടുംബമാണ് മധുബാലയ്ക്കുള്ളത്. നല്ലൊരു ഭർത്താവും ലണ്ടനിൽ പഠിക്കുന്ന ക്യൂട്ടായ രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം എന്നും രാജു കൂട്ടിച്ചേർത്തു. മധുബാലയും ആനന്ദ് ഷായും 1999ലാണ് വിവാഹിതരായത്. അമേയയും കിയയുമാണ് മക്കൾ.

ALSO READ: ‘ഇതാണ് സിനിമ, ഇതാണ് നടന്‍’; അന്യഭാഷയിലും ഭ്രമയുഗത്തിന്റെ തട്ട് താഴില്ല

യോദ്ധയിലെ അശ്വതിയായും റോജയിലെ ടൈറ്റിൽ കഥാപാത്രമായ റോജയായും എത്തിയ മധുബാലയെ മറക്കാൻ തെന്നിന്ത്യൻ പ്രേക്ഷകർക്ക് കഴിയില്ല. 90കളിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സജീവമായിരുന്ന നടി ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമകളിൽ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News