കെ എസ് ചിത്ര വിഷയം;വ്യാജവാർത്തയ്‌ക്കെതിരെ നടൻ മധുപാൽ; നിയമപരമായി നേരിടും

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയ്‌ക്കെതിരെ നടൻ മധുപാൽ രംഗത്ത്. കെ.എസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ല എന്ന തരത്തിലാണ് കൈരളി ന്യൂസ് ചാനലിന്റേതെന്ന പേരിൽ വ്യാജ വാർത്ത പ്രചരിച്ചത്. നടൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. കുപ്രചരണം നടത്തിയ പ്രൊഫൈലിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിനെ നിയമപരമായി നേരിടുമെന്നും നടൻ പറഞ്ഞു. കൈരളി ന്യൂസ് നൽകിയ വാർത്താ കാർഡോടുകൂടിയാണ് നടൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണെന്നും ഒരു ഗായികയായ അവരോട് തനിക്ക് ബഹുമാനമുണ്ടെന്നും മധുപാൽ പറഞ്ഞു.

Also read:ഭവിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി; അമല പോളിന്റെ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാൻ പറഞ്ഞത് എന്ന രീതിയിൽ ഒരു വ്യാജവാർത്ത ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിൽ സായാഹ്ന ചർച്ചയിൽ ഒരു രാഷ്ട്രീയ വക്താവ് അവർ ചർച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടർച്ചയായി മറ്റു പരാമർശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടർച്ചയെന്ന പോലെയാണ് ഈ സൈബർ ആക്രമണവും വ്യാജവാർത്തയും എനിക്കെതിരെ വരുന്നത്. കൈരളി ന്യൂസ് ടിവിയിൽ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്ക്രീന്ഷോട് ഉൾപ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാർത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നത്. എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികൾ ആരംഭിക്കുവാൻ ഞാൻ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also read:ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ക്യാമ്പയിന്‍; കേരള എക്സൈസ് സേന ലോകത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News