തിരുവനന്തപുരം നഗരസഭ ‘മധുരം ജീവിതം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വയോജനോത്സവത്തിൽ കലാമത്സരങ്ങൾ പൂർത്തിയായി. രണ്ടാം ദിനം ഏകാങ്ക നാടകവും മാപ്പിളപ്പാട്ടും ശ്രദ്ധേയമായി. ഈ മാസം 16നാണ് വയോജനോത്സവം സമാപിക്കുക.
നഗരത്തെ വയോജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം നഗരസഭ വയോജനോത്സവം സംഘടിപ്പിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി കലാ മത്സരങ്ങൾ പൂർത്തിയായി. രണ്ടാം ദിനം ഏകാങ്ക നാടകം അടക്കമുള്ള ഇനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി.
Also Read: വായനാനുഭവത്തിന് കാഴ്ചയുടെ നിറക്കൂട്ടൊരുക്കി ചിന്താവിഷ്ടയായ സീതയുടെ കലിഗ്രാഫി പതിപ്പ്
ഏകാങ്ക നാടകം,വയലിൻ, ഗിത്താർ, സംഘഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളാണ് രണ്ടാം ദിനത്തെ സമ്പന്നമാക്കിയത്. വയോജനങ്ങളുടെ ക്ഷേമമാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ ക്ലൈനസ് റൊസാരിയോ പറഞ്ഞു.
തിങ്കളാഴ്ച കായിക മത്സരങ്ങൾ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ മുതിർന്ന പൗരന്മാരുടെ സംഗമം, മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, നഗരരത്ന അവാർഡ് തുടങ്ങിയവ വയോജനോത്സവത്തിന്റെ ഭാഗമായി നടക്കും. പുത്തരിക്കണ്ടം മൈതാനം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ശംഖുംമുഖം ഐ ആർ സി ഇൻഡോർ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം മൈതാനം എന്നിവയാണ് വേദികൾ. 16ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here