കറുമുറെ ചവയ്ക്കാം ചായയ്ക്കൊപ്പം; മധുരമൂറും മധുരസേവ ഒന്ന് ട്രൈ ചെയ്യൂ…

madhuraseva

ചായയ്ക്കെന്താ ഇന്ന് പലഹാരം? ഇതുവരെ ഒന്നും റെഡി ആയില്ലേ? എങ്കിൽ ഇന്നൊരു വെറൈറ്റി പിടിച്ചാലോ? അടുക്കളയിൽ കടലമാവുണ്ടെങ്കിൽ നല്ല കിടിലൻ മധുരസേവ ഒന്ന് ഉണ്ടാക്കി നോക്കൂ… കുട്ടികൾക്കടക്കം ഇത് ഏറെ ഇഷ്ടപ്പെടുമെന്നതിൽ ഒരു തർക്കവും വേണ്ട. അപ്പോ എങ്ങനാ…ഉണ്ടാക്കുവല്ലേ…! ദേ പിടിച്ചോ റെസിപ്പി.

ആവശ്യമായ ചേരുവകൾ

കടലമാവ് – രണ്ട് കപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
നെയ്യ് – ഒരു ടേബിൾസ്പൂൺ
പഞ്ചസാര – മുക്കാൽ കപ്പ്
വെള്ളം – കാൽ കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കടലമാവിലേക്ക് അൽപ്പം വെള്ളം ഒഴിച്ചുകൊടുത്തു ചപ്പാത്തി മാവിന്റെ അയവിൽ കുഴച്ചെടുക്കുക. ഇനി ഉപ്പും നെയ്യും ചേർക്കുക. ഇനി സേവാനാഴിയിൽ മധുര സേവയുടെ അച്ച് ഇട്ടു മാവു നിറയ്ക്കുക.വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മാവ് പിഴിയുക. മൂത്തു തുടങ്ങുമ്പോൾ തിരിച്ചുംമറിച്ചും ഇടുക. ഇളം ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം.തയാറാക്കിയ സേവ ചെറിയ കഷണങ്ങളാക്കി ഒടിച്ചു വയ്ക്കുക.

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ഏലയ്ക്കാപ്പൊടിയും കൂടി തിളപ്പിക്കുക.നൂൽ പരുവത്തിലുള്ള പാനി ആവുമ്പോൾ തീ കെടുത്തി വറുത്തുവച്ചിരിക്കുന്ന സേവ ചേർത്ത് ഇളക്കുക.പഞ്ചസാര കട്ടിയായി സേവയിൽ പൊതിഞ്ഞു വരുന്ന പരുവം വരെ കൈ എടുക്കാതെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം.ഇതോടെ മധുരമൂറും മധുരസേവ റെഡി


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News