‘മധുവിന്റെ നടപടി പാർട്ടി തത്വങ്ങൾക്ക് വിരുദ്ധം’; വി ജോയ്

V Joy

പാർട്ടിക്കൊട്ടും യോജിക്കാത്ത നടപടിയാണ് മധുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വി ജോയ്. പാർട്ടി നേതാക്കളെ വ്യക്തിഹത്യ ചെയ്ത നടപടിയാണ് മധുവിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായത്. മധു മറ്റു പാർട്ടികളിൽ ചേരുന്നത് സിപിഎമ്മിന് ബാധകമല്ലെന്നും ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

മധു മുല്ലശ്ശേരി നടത്തിയ വ്യക്തിഹത്യക്കെതിരായി നിയമനടപടി സ്വീകരിക്കുമെന്നും അതിനായി പാർട്ടി നേതൃത്വത്തിനോട് അനുമതി തേടിയിട്ടുണ്ടെന്നും വി ജോയ് അറിയിച്ചു.

Also Read: പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; മധു മുല്ലശ്ശേരിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മധു മുല്ലശ്ശേരിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിപ്പെടുത്തുകയും ചെയ്തതിനാണ് മധു മുല്ലശ്ശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പുറത്താക്കിയ വിവരം ജില്ലാ സെക്രട്ടറി വി ജോയ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Also Read: ഉണരൂ…… ഉണരൂ……! കെപിസിസി നിർജീവം; ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്ന് എഐസിസി റിപ്പോർട്ട്

സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ മധു പാർട്ടിക്കെതിരെ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration