‘ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ആർഎസ്എസിന്റെ നിർദേശപ്രകാരം’; ആര്‍എസ്എസ് നടത്തുന്ന മാസ്റ്റര്‍ പ്ലാന്‍ വെളിപ്പെടുത്തി ബിജെപി നേതാവ്

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ആര്‍എസ്എസ് നടത്തുന്ന മാസ്റ്റര്‍ പ്ലാന്‍ വെളിപ്പെടുത്തി മധ്യപ്രദേശിലെ ബിജെപി നേതാവ് രാം കിഷോര്‍ ശുക്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി താന്‍ മാറിയത് ആര്‍എസ്എസ് നിര്‍ദേശപ്രകാരമായിരുന്നു. ബിജെപിയില്‍ തിരിച്ചെത്തിയ ശേഷമുളള രാം കിഷോറിന്റെ വെളിപ്പെടുത്തല്‍ വിവാദമായി കഴിഞ്ഞു.

Also Read: പാലക്കാട് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആര്‍എസ്എസിന്റെ തന്ത്രമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മധ്യപ്രദേശിലെ ബിജെപി നേതാവ് രാം കിഷോര്‍ ശുക്ല. ബിജെപി വിട്ട രാം കിഷോര്‍ മധ്യപ്രദേശിലെ മാവു നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ രാം കിഷോര്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഉഷാ ഠാക്കൂര്‍ ആണ് വിജയിച്ചത്. രാം കിഷോര്‍ വരവോടെ തഴയപ്പെട്ട സിറ്റിംഗ് എംഎല്‍എ അന്തര്‍ സിംഗ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിനും കളമൊരുങ്ങി. ഇതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപി നേട്ടം കൈവരിക്കുകയും ചെയ്തു.

Also Read: വോട്ടർമാർ ചർച്ച ചെയ്യുന്ന പ്രധാന വിഷയം തൊഴിലില്ലായ്മയും വിലക്കയറ്റവും: കണക്കുകളുമായി സി എസ് ഡി എസ് – ലോക്‌നീതി സർവ്വേ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിലാണ് ബിജെപിയിലേക്ക് തിരിച്ചെത്തിയ രാം കിഷോര്‍ തന്റെ കോണ്‍ഗ്രസ് പ്രവേശനവും സ്ഥാനാര്‍ത്ഥിത്വവും ആര്‍എസ്എസിന്റെ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തിരിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നുവെന്നും രാം കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കും തിരിച്ചും നേതാക്കള്‍ രാഷ്ട്രീയലാഭത്തിനും സ്ഥാനമാനങ്ങള്‍ക്കുമായി ചേക്കേറുന്നത് ശക്തമായി തുടരുമ്പോഴാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആര്‍എസ്എസ് തന്ത്രങ്ങള്‍ വെളിപ്പെടുത്തിയത് വിവാദമായി കഴിഞ്ഞു. എന്നാല്‍ വിഷയത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News