ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം

തെരുവില്‍ ഇരിക്കുന്ന ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനം. മധ്യപ്രദേശിലാണ് അസ്വസ്ഥജനകവും ലജ്ജാകരവുമായ സംഭവം നടന്നത്. ബി.ജെ.പി നേതാവ് പര്‍വേശ് ശുക്ലയാണ് ക്രൂരത കാട്ടിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Also read- അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; വീ‍ഡിയോ പുറത്ത്

സിധി ജില്ലയിലാണ് സംഭവം നടന്നത്. തെരുവില്‍ ഇരിക്കുകയായിരുന്ന യുവാവിന് മുഖത്തേക്ക് പര്‍വേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. ബി.ജെ.പി എം.എല്‍.എ കേദര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് പര്‍വേശ് ശുക്ല. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.

Also read-മൂന്ന് മക്കളുമായി ജീവനൊടുക്കാന്‍ ഇറങ്ങിയ ഉമ്മ; മകന്റെ ആ ഒറ്റ നോട്ടത്തില്‍ ജീവിതം തിരിച്ചുപിടിച്ചു; അനുഭവം പറഞ്ഞ് ഉമ്മയും മോനും 

‘ഇതാണോ ബി.ജെ.പിയുടെ ഗോത്രവര്‍ഗക്കാരോടുള്ള സ്‌നേഹം? ബി.ജെ.പി നേതാവ് എന്തുകൊണ്ട് അറസ്റ്റിലായിട്ടില്ല? ഇത് ജംഗിള്‍ രാജ് ആണ്’ -കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News