കഴിഞ്ഞ മാസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മന്ത്രി പരാജയപ്പെട്ടത് ബിജെപിയില്‍ കലഹത്തിന് കാരണമാകുന്നു. കലഹത്തിൻ്റെ പ്രധാന കാരണം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ്. സംസ്ഥാന പരിസ്ഥിതി മന്ത്രി രാംനിവാസ് റാവത്തിന് വേണ്ടി പ്രചാരണം നടത്താന്‍ സിന്ധ്യ ഇറങ്ങിയിരുന്നില്ല.
പ്രചാരണത്തിന് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിന്ധ്യയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎല്‍എ ഭഗവന്‍ദാസ് സബ്നാനി രൂക്ഷമായി പ്രതികരിച്ചു. തിരക്കേറിയ ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടി സിന്ധ്യ പ്രചാരണം ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. വിജയ്പൂര്‍ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മന്ത്രി രാംനിവാസ് റാവത്ത് കോണ്‍ഗ്രസിന്റെ മുകേഷ് മല്‍ഹോത്രയോട് 7,000-ത്തിലധികം വോട്ടിന് പരാജയപ്പെട്ടിരുന്നു.
2023 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച ആളാണ് റാവത്ത്. പിന്നീട് ബിജെപിയിലേക്ക് പോകുകയായിരുന്നു. നിയമസഭയില്‍ ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ വര്‍ഷം വിജയിച്ച ഒരു സീറ്റ് നഷ്ടപ്പെട്ടത് റാവത്തിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായി. തന്നെ മന്ത്രിയാക്കിയത് ‘ചിലര്‍ക്ക്’ ദഹിക്കുന്നില്ല എന്ന് നാല് തവണ എംഎല്‍എയായ അദ്ദേഹം തുറന്നടിച്ചിരുന്നു. രാംനിവാസ് റാവത്ത് ഒരുകാലത്ത് സിന്ധ്യ കുടുംബവുമായി വളരെ അടുപ്പമുള്ളയാളായിരുന്നു. 2020-ല്‍, സിന്ധ്യയുടെ നേതൃത്വത്തിലുള്ള കലാപം മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയപ്പോള്‍, റാവത്ത് സിന്ധ്യയെ അനുഗമിച്ചിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here