മധ്യപ്രദേശിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; 9 പേർക്ക് പരിക്ക്

MADHAY PRADESH BLAST

മധ്യപ്രദേശിലെ ആയുധനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർക്ക് പരിക്ക്. ജബൽപൂരിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.ഖമാരിയ ജില്ലയിലെ ഫാക്ടറിയിലെ റീഫില്ലിംഗ് സെക്ഷനിലാണ് സ്‌ഫോടനം ഉണ്ടായത്. ഫാക്ടറി കെട്ടിടത്തിനുള്ളിൽ വെച്ച് ഏരിയൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.

ശക്തമായ സ്‌ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്. ഇതിനിടയിൽ ചിലർ കുടുങ്ങിന് കിടക്കുന്നതായി സൂചനയുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News