മധ്യപ്രദേശില്‍ 45.4%, ഛത്തീസ്ഗഡില്‍ 37.87% പോളിംഗ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1 മണി വരെ, മധ്യപ്രദേശില്‍ 45.4% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഛത്തീസ്ഗഡില്‍ ഇത് 37.87% ആയിരുന്നു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ദിമാനി അസംബ്ലി മണ്ഡലത്തില്‍ രാവിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ കല്ലേറുണ്ടായി, ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

Also Read : അര്‍ജന്റീനയും ബ്രസീലും തോറ്റു; ചരിത്രം ആവര്‍ത്തിച്ചത് 8 വര്‍ഷത്തിന് ശേഷം

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മുതലാണ് ആരംഭിച്ചത്. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 2533 സ്ഥാനാര്‍ത്ഥികളാണ്. ഡിസംബര്‍ മൂന്നിന് ആണ് ഫലം പ്രഖ്യാപിക്കുക. ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്.

Also Read : ഹരിയാനയില്‍ സ്ത്രീകളെ കുട്ടികള്‍ കല്ലെറിഞ്ഞ സംഭവം; മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. മൊത്തം 90 സീറ്റുള്ള ഛത്തീസ്ഗഡില്‍ 20 സീറ്റിലേക്ക് ആദ്യഘട്ടം വോട്ടെടുപ്പ് ഈ മാസം 7നു നടന്നു. മിസോറമിലും 7നു ആയിരുന്നു വോട്ടെടുപ്പ്. രാജസ്ഥാന്‍ (നവംബര്‍ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം വോട്ടെണ്ണല്‍ ഡിസംബര്‍ 3നു നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News