ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

നിയമപരമായി വിവാഹിതരല്ലെങ്കിലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. ലിവ് ഇന്‍ റിലേഷൻഷിപ്പുകളിൽ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്.

Also read:കുഞ്ഞിന്റെ ജനന രജിസ്ട്രേഷന്‍; മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് നിയമവുമായി കേന്ദ്രം

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിലാണ് കോടതിയുടെ പരാമര്‍ശം.

Also read:രാജസ്ഥാന്‍ റോയല്‍സിന്റെ ‘പിങ്ക് പ്രോമിസ്’; സിക്‌സുകള്‍ ‘സോളാര്‍ എനര്‍ജി’യാകും

പങ്കാളികള്‍ ഒരുമിച്ച് താമസിച്ചു എന്നതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തന്നെ ജീവിച്ചിരുന്നതായും കോടതി പറഞ്ഞു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുള്ളതും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News