മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

MADHYA PRADESH DALIT MURDER

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ്‌ ജാദവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
കൊലപാതകം രാജ്യവ്യാപക ചർച്ചയായതിനിടെ
സംഭവത്തിൽ കെ രാധാകൃഷ്ണൻ എംപി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്നാണ് യുവാവിനെ അടിച്ചു കൊന്നത്. മാതൃസഹോദരിയായ വിദ്യാ ജാതവിൻ്റെ ഇന്ദ്രഗഡിലെ വീട്ടിലെത്തിയതായിരുന്നു യുവാവ്. ഇവിടെ വെച്ച് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഗ്രാമത്തലവൻ പദ്മ സിംഗ് ധക്കാഡും കുടുംബവും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് വടികളും പ്ലാസ്റ്റിക്ക് പൈപ്പുകളും ഉപയോഗിച്ചാണ് ഇവർ യുവാവിനെ മർദ്ദിച്ചത്.

ALSO READ; കളമശ്ശേരി കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

സംഭവത്തിൽ പൊലീസ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.നാല് പേരുടെ അറസ്റ്റ് ഇതിനോടകം തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളിൽ മറ്റ് ചിലർ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here