എസ്‌സിഎസ്ടി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി വകയിരുത്തിയ കോടികൾ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി മാറ്റിവെക്കാനുള്ള വിചിത്ര നീക്കവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഫണ്ടിന്റെ ഒരു ഭാഗം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പശുസംരക്ഷണത്തിനുമായി മാറ്റാനാണ് അധികൃതർ ഒരുങ്ങുന്നത്. നിരവധി ആളുകൾ ദരിദ്രരായിട്ടുള്ള, വിവേചനങ്ങൾ നേരിടുന്ന മധ്യപ്രദേശിൽ അവരെ ചേർത്ത് പിടിക്കാതെയാണ് പശുക്കൾക്ക് വേണ്ടി ഇപ്പോൾ ഫണ്ട് മാറ്റിവെച്ചിരിക്കുന്നത്.
ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 252 കോടി രൂപയാണ് പശു സംരക്ഷണത്തിന് മാത്രമായി മധ്യ പ്രദേശ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. എസ്.സി-എസ്.ടി സബ് പ്ലാനില്‍ നിന്നും 95.76 കോടിരൂപയാണ് പശുസംരക്ഷണത്തിനും വിശ്വാസ സംരക്ഷണത്തിനും വേണ്ടി വകമാറ്റിയിരിക്കുന്നത്. പശുസംരക്ഷണത്തിനായി കഴിഞ്ഞ വര്‍ഷം വകയിരുത്തിയതിനേക്കാള്‍ 90 കോടിയാണ് ഇത്തവണ സർക്കാർ നല്‍കിയിരിക്കുന്നത്.
ALSO READ: വ്യത്യസ്ത മേക്കോവറില്‍ ആസിഫ് അലി; ടുണീഷ്യയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം തീയേറ്ററിലേക്ക്
ആറ് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ നവീകരണത്തിനും എസ്.സി-എസ്.ടി ഫണ്ടുകള്‍ മധ്യ പ്രദേശ് സർക്കാർ വകമാറ്റിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി ചെലവാക്കിയ ഫണ്ടുകള്‍ പകുതിയും എസ്.എസ്-എസ്.ടി ഫണ്ടില്‍ നിന്നും വകമാറ്റിയതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here