നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിസിസി അധ്യക്ഷനായ കമല്‍നാഥിന്റെ അമിത ആത്മവിശ്വാസവും ആഭ്യന്തര പ്രശ്നങ്ങളുമാണ് പരാജയകാരണമെന്ന് വിമര്‍ശനം. കമല്‍നാഥിന്റെ രാജി ആവശ്യം ഉയരുന്നതിനിടെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് അദ്ദേഹത്തിന് പിന്തുണയുമായെത്തി. ഇവിഎം ഉപയോഗിച്ചുളള വോട്ടെടുപ്പ് അവസാനിപ്പിക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.

Also Read : കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ ചര്‍ച്ച ചെയ്യുണമെന്ന് ടി എന്‍ പ്രതാപന്‍ എംപി; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

മധ്യപ്രദേശിലെ കനത്ത തോല്‍വി കോണ്‍ഗ്രസിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പരാജയത്തിന് പിന്നാലെ വിരല്‍ചൂണ്ടുന്നത് പിസിസി അധ്യക്ഷന്‍ കമല്‍നാഥിന് നേരെയാണ്. കമല്‍നാഥിനെ കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തനങ്ങള്‍ നടന്നതും ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതുമാണ് പരാജയ കാരണമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്.

അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന കമല്‍നാഥിന്റെ രാജി ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ സഖ്യ സാധ്യത ഇല്ലാതാക്കിയതിന് പിന്നിലും കമല്‍നാഥ് മാത്രമാണെന്ന വിമര്‍ശനവും ശക്തമാണ്. പലയിടത്തും ബിജെപിയുടെ വിജയത്തിന് കാരണമായതും തെറ്റായ നിലപാടായിരുന്നുവെന്നും വിലയിരുത്തുന്നു.

Also Read :  പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ തർക്ക പരിഹാര കോടതി

ദിഗ് വിജയ്സിങ് അടക്കമുളള മുതിര്‍ന്ന നേതാക്കളെ അപ്രസക്തരാക്കിയായിരുന്നു ഇത്തവണ മധ്യപ്രദേശിലെ പ്രചരണങ്ങള്‍. മത്സരിച്ച 230 സ്ഥാനാര്‍ത്ഥികളുടെയും യോഗം ഭോപ്പാലില്‍ കമല്‍നാഥ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ദിഗ് വിജയ് സിംഗ്, സുരേഷ് പച്ചൗരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്മെന്റും മോശമായിരുന്നുവെന്ന വിമര്‍ശനം കൂടി ഉയരുന്നതിനിടെയാണ് യോഗം.

ലോക്സഭാ തെരഞ്ഞെടുപ്പിലും നിലവിലെ നേതൃത്വം തന്നെ നയിക്കണോ എന്നതടക്കമുളള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അതേസമയം കമല്‍നാഥ് രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ദിഗ് വിജയ് സിങ്ങിന്റെ നിലപാട്. ഇവിഎമ്മുകള്‍ ജനാധിപത്യത്തിന് സുരക്ഷിതമല്ലെന്ന് ദിഗ് വിജയ് സിംഗ് എക്സില്‍ കുറിച്ചു. ചിപ്പ് ഘടിപ്പിച്ച ഏത് മെഷീനും ഹാക്ക് ചെയ്യാമെന്നും 2003 മുതല്‍ ഇവിഎം ഉപയോഗിച്ച് വോട്ടുചെയ്യുന്നതിനെ താന്‍ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി അടക്കമുളള ലോകരാജ്യങ്ങള്‍ ഇവിഎം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 ലെ തിരഞ്ഞെടുപ്പില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 66 സീറ്റുകള്‍ മാത്രമാണ് നേടിയത്. ഇതോടെയാണ് രാജി ആവശ്യവും പാര്‍ട്ടിക്കുളളിലെ ആഭ്യന്തര പ്രശ്നങ്ങളും വീണ്ടും മറനീക്കി പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News