ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പ്രായം 16 ആയി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം പതിനെട്ടായി ഉയര്‍ത്തിയത് സാമൂഹികഘടനയെ ബാധിച്ചെന്നും മധ്യപ്രദേശ് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാളിന്റേതാണ് നിരീക്ഷണം.

Also Read- ‘കണ്ണെഴുതി പൊട്ടുംതൊട്ട്’; തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

പതിനെട്ട് വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും കോടതി പറഞ്ഞു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 ആക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മധ്യപ്രദേശ് ഹൈക്കോടതി അഭ്യര്‍ത്ഥിച്ചു.

Also Read- ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നേരത്തേ മദ്രാസ് ഹൈക്കോടതിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍ നിയമത്തില്‍ 2013 ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News