ഫോറസ്റ്റ് ഗാർഡിന് വേണ്ടിയുള്ള 25 കിലോമീറ്റർ നടത്ത പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; സംഭവം മധ്യപ്രദേശിൽ

ഫോറസ്റ്റ് ഗാർഡിന് വേണ്ടിയുള്ള 25 കിലോമീറ്റർ നടത്ത പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. 27 വയസ്സുള്ള സലിം മൗര്യ എന്ന യുവാവാണ് ഫിസിക്കൽ ടെസ്റ്റിനിടെ മൂന്ന് കിലോമീറ്റർ നടന്ന ശേഷം മരണപ്പെട്ടത്.

ALSO READ: ‘ദൈവമല്ലേ അമ്പലം നിർമിക്കാൻ ഞാൻ സ്ഥലം തരാം, മാലയും തുളസിയും ഭക്ഷണവും തരാം, അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെ’, മോദിക്കെതിരെ മമത

എഴുത്ത് പരീക്ഷയ്ക്ക് ശേഷം 108 പേരാണ് വൻ രക്ഷക് പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർക്കാണ് അധികൃതർ 25 കിലോമീറ്റർ നടത്ത പരീക്ഷ സംഘടിപ്പിച്ചത്. നാല് മണിക്കൂറിനുളിൽ ഇത് പൂർത്തിയാക്കണം എന്നതായിരുന്നു മാനദണ്ഡം.

ALSO READ: ‘വിവാഹം വൈകിപ്പിക്കുന്നു’, ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി: സംഭവം മുംബൈയിൽ

രാവിലെ ആറ് മണിക്കാണ് ഈ നടത്ത പരീക്ഷ ആരംഭിച്ചത്. തിരിച്ചു വരുമ്പോൾ മൂന്ന് കിലോമീറ്റർ പിന്നിട്ട മൗര്യ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. 108 പേർക്ക് വേണ്ടി നടത്തിയ ടെസ്റ്റിൽ 104 പേർ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News