മദ്യം വാങ്ങാൻ നൽകിയത് കുറച്ച് പണം മാത്രം; മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു

MADHYA PRADESH

മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു.മദ്യം വാങ്ങാൻ ചോദിച്ചതിലും കുറവ് പണം നൽകിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജബൽപൂരിലാണ് സംഭവം.

26കാരനായ മനോജ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇയാളുടെ അനന്തരവനും പത്തൊൻപത് വയസുകാരനായ അഭിയാണ് പ്രതി. മദ്യം, ചിക്കൻ എന്നിവ വാങ്ങാൻ പണം നൽകിയത് കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി അഭി മനോജുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

ALSO READ; വാക്കുതർക്കം അതിരുകടന്നു; മധ്യപ്രദേശിൽ യുവതി ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

തുടർന്ന് ചിക്കൻ പാകം ചെയ്യാനായി തീ കത്തിക്കുവാൻ കൊണ്ടുവന്ന വിറക് കഷ്ണംകൊണ്ട് അഭി മനോജിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അഭിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (1) അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration