സ്കൂളുകളിലും കോളേജുകളിലെയും പാഠ്യപദ്ധതിയിൽ ശ്രീമനെയും ശ്രീകൃഷ്ണനെയും ഉൾപ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി. സ്‌കൂള്‍ ,കോളേജ് തലങ്ങളില്‍ നടപ്പിലാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാം പഥ് ഗമന്‍’, ‘കൃഷ്ണ പഥ് ഗമന്‍’ എന്നി പദ്ധതികളും നടപ്പിലാക്കുമെന്നും മോഹൻ യാദവ് പറഞ്ഞു.
റദ്ദാക്കിയ നെറ്റ് ചോദ്യപേപ്പറിൽ അയോദ്ധ്യ രാമക്ഷേത്രത്തേയും ഹിന്ദു പുരാണങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളുണ്ടായതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മധ്യപ്രദേശ് സർക്കാരിന്റെ ഈ വിവാദ തീരുമാനവും.
Also Read: ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് ഭാരവാഹി പോക്സോ കേസിൽ റിമാൻ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here