മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 6 മരണം, 59 പേർക്ക് പരിക്കേറ്റു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. രിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്. 70 ആംബുലൻസുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം 8 ന് ദില്ലിയിൽ; ഐക്യദാർഢ്യവുമായി തമിഴ്‌നാടും കർണാടകവും

നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

Also Read: കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടി; സ്റ്റേ നീട്ടി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News