സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞുവീണ് മധ്യപ്രദേശ് ആരോഗ്യമന്ത്രിയും സ്പീക്കറും

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മധ്യപ്രദേശ് സ്പീക്കറും ആരോഗ്യമന്ത്രിയും സ്‌റ്റേജില്‍ കുഴഞ്ഞുവീണു. റെയ്‌സന്‍ എന്ന സ്ഥലത്ത് മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരി കുഴഞ്ഞുവീണത്. പൊലീസ് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

also read- സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കണം; മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൈകോർക്കാം; വനിതാ കമ്മിഷൻ ചെയർപേഴ്സൺ

മൗഗഞ്ചിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍ ഗിരീഷ് ഗൗതം ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്.

also read- ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനം; 2023-24 വർഷത്തെ ‘പോഷക സമൃദ്ധം പ്രഭാതം’ പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News